y

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും സ്ഥലം എം.പിയുടെയും എം.എൽ.എയുടെയും മറ്റു ജനപ്രതിനിധികളുടെയും ക്രിയാത്മകമായ ഇടപെടൽ ഉണ്ടാകണമെന്ന് എ.ഐ.വൈ.എഫ് തൃപ്പൂണിത്തറ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പഠന ക്യാമ്പ് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിഷ്ണു തങ്കപ്പൻ അദ്ധ്യക്ഷനായി. സി.പി.ഐ മണ്ഡലം സെക്രട്ടറി എ.കെ. സജീവൻ, എ.ഐ.വൈ.എഫ് സംസ്ഥാന കൗൺസിൽ അംഗം ആൽവിൻ സേവ്യർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.എ. ദിനു (പ്രസിഡന്റ്), ആദർശ് പള്ളുരുത്തി (സെക്രട്ടറി), പ്രജിത് പ്രകാശൻ (ജോ. സെക്രട്ടറി), എസ്. ശ്രീഹരി (വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.