വൈപ്പിൻ : എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘത്തിന്റെയും വൈപ്പിൻ യൂണിയൻ വനിതാ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ എറണാകുളം ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും എസ്.എസ്.എം. ഫൗണ്ടേഷന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച 89-ാമത് സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് ഞാറക്കൽ എസ്.എൻ ഓഡിറ്റോറിയത്തിൽ യൂണിയൻ പ്രസിഡന്റ് ടി. ജി. വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ഡി. ശശിധരൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ടി. ബി. ജോഷി, വനിതാ സംഘം കേന്ദ്ര സമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, ഡോ. ആൻ മരിയ, എം.കെ. ബിനുകുട്ടൻ, ഷീജ ഷെമൂർ, കെ.വി. സുധീശൻ, കണ്ണദാസ് തടിക്കൽ, പ്രീതി രതീഷ്, കൈരളി സുധീശൻ, പ്രസന്ന ശശി, ബിനിഷ് എന്നിവർ സംസാരിച്ചു.