കൊച്ചി: കർണാടകയിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന രക്ഷാപ്രവർത്തനത്തിൽ എല്ലാവരുമായും ബന്ധപ്പെടുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതികൂല കാലാവസ്ഥയും മണ്ണിടിച്ചിലുണ്ടാകുമോയെന്ന ഭയവുമുള്ളതിനാൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനാവുന്നില്ല. മഴ വിട്ടു നിൽക്കുമ്പോഴാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന ഭയമാണ് രക്ഷാ പ്രവർത്തനം വൈകിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.