ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖാ അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ ആലുവ ശ്രീനാരായണ ക്ളബ് ആദരിച്ചു. ക്ളബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എൻ. ദിവാകരൻ അദ്ധ്യക്ഷനായി. സി.എസ്. സജീവൻ, സി.കെ. ജയൻ, വി.കെ. പ്രസാദ്, എൻ.എ. വിജയൻ, പി.ജി. വേണു, സനോജ് ഞാറ്റുവീട്ടിൽ എന്നിവർ സംസാരിച്ചു. നവീൻ അനിൽ, നവീൻ രജീബ്, ശ്രീലക്ഷ്മി സ്മിജൻ, ഐശ്വര്യ സലി, ധനശ്രീ സുനിൽ, ശ്രീപാർവതി അനിൽ, എന്നിവരെയാണ് ആദരിച്ചത്.