y
ഉദയംപേരൂർ ദയ ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക കുടുംബസംഗമം സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം കെ.കെ. ഷാജു ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ഉദയംപേരൂർ ദയ ചാരിറ്റബിൾ സൊസൈറ്റി 13-ാം വാർഷിക കുടുംബസംഗമവും വിദ്യാഭ്യാസ അവാർഡു വിതരണവും സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം കെ.കെ. ഷാജു ഉദ്ഘാടനം ചെയ്തു. ദയാ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ കെ.എൻ. ശശി അദ്ധ്യക്ഷനായി. വിദ്യാഭ്യാസ അവാർഡുകൾ ജോയിന്റ് ആർ.ടി.ഒ കെ.ജി. ബിജു വിതരണം ചെയ്തു. ആശാ വർക്കർമാരേയും പാലിയേറ്റീവ് കെയർ അംഗങ്ങളേയും ചടങ്ങിൽ ആദരിച്ചു. കൺവീനർ സജീവ് കരുണാകരൻ, സി.എസ്. കാർത്തികേയൻ, എം.കെ. സദാനന്ദൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഉദയംപേരൂർ ശ്രീരാഗം ഓർക്കസ്ട്രയുടെ കരോക്കെ ഗാനമേളയും നടത്തി.