swaminathan

ആലുവ: 170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിക്കാൻ എസ്.എൻ.ഡി.പി യോഗം തോട്ടക്കാട്ടുകര ശാഖ വിശേഷാൽ പൊതുയോഗം തീരുമാനിച്ചു. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.വി. ദിലീപ് കുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി പി.ആർ. രാജേഷ് സംസാരിച്ചു.ലോകസഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ശേഷം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും എസ്.എൻ.ഡി.പി യോഗത്തെയും അധിക്ഷേപിക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കളുടെ നടപടിയിൽ പൊതുയോഗം പ്രതിഷേധിച്ചു. ജനറൽ സെക്രട്ടറിക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കി.