പറവൂർ: പറവൂർ മേഖലയിലെ യാത്രാക്ളേശം പരിഹരിക്കാൻ പറവൂർ നഗരസഭയും മോട്ടോർ വാഹനവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ജനകീയ സദസ് 24ന് രാവിലെ പതിനൊന്ന് പറവൂർ ടൗൺഹാളിൽ നടക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷനാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, താലൂക്ക്തല ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഗ്രാമപ്രദേശങ്ങളിലേക്ക് പുതിയ ബസ് റൂട്ടുകൾ അനുവദിക്കുന്നതിനുള്ള നിർദേശം, പൊതുഗതാഗതം സംബന്ധിച്ച പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തുടങ്ങിയവ സദസിൽ പരിഗണിക്കും.