road

അങ്കമാലി: കറുകുറ്റി പഞ്ചായത്ത് 13-ാം വാർഡിലെ മീൻ ചാത്തപാടം റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ അദ്ധ്യക്ഷയായി. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷവും, ഗ്രാമപഞ്ചായത്ത് 5 ലക്ഷം വകയിരുത്തി നിർമ്മിച്ച റോഡാണിത്. ജില്ലാ പഞ്ചായത്ത് അംഗം ഷൈനി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കാവുങ്ങ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി ജോയി, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ മിനി ഡേവിസ്, റോയി ഗോപുരത്തിങ്കൽ, റോസി പോൾ, സി.പി. സെബാസ്റ്റ്യൻ ജോണി പള്ളിപ്പാടൻ എന്നിവർ പ്രസംഗിച്ചു.