പറവൂർ: പറവൂർ സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണിയും ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ടായിരുന്നു. കെ.വി. ജിനൻ, ഡൈന്യൂസ് തോമസ്, ടി.എസ്. തമ്പി, സി.ബി. മോഹനൻ, രഞ്ജിത്ത് എ. നായർ, രാജി ജിജീഷ്, കെ. സുധാകരൻപിള്ള, എൻ.എസ്. സുനിൽകുമാർ, എസ്. ശ്രീകുമാരി, അൻസ അജീബ്കുമാർ, ജയ ദേവാനന്ദൻ, വി.എസ്. ശശി, പി.ആർ. സജേഷ് കുമാർ, കാർത്തിക ശ്രീരാജ്, എസ്. രാജൻ എന്നിവരാണ് വിജയിച്ചത്.