hajj
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഹജ്ജ് കർമ്മത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ അവസാന സംഘം ഹാജിമാരെ നെടുമ്പാശേരി വിമാനത്താവളത്തിൽ ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെയും സംഘാടക സമിതിയുടെയും നേതൃത്വത്തിൽ സ്വീകരിക്കുന്നു

നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നിന്ന് ഹജ്ജ് കർമ്മത്തിൽ പങ്കെടുത്തവരുടെ മടക്കയാത്ര പൂർത്തിയായി. ഇന്നലെ അവസാന സംഘത്തിൽ 83 ഹാജിമാരാണ് മടങ്ങിയെത്തിയത്. ഹജ്ജ് കമ്മിറ്റി അംഗം സഫർ കയാൽ, എയർപോർട്ട് ഡയറക്ടർ എസ്. മനു, മുസമ്മിൽ ഹാജി, ടി.കെ. സലിം, മുസ്തഫ ടി. മുത്തു, എൻ.പി. ഷാജഹാൻ, അൻസാരി തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഈ മാസം പത്തിനാണ് നെടുമ്പാശേരി വഴിയുള്ള ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചത്. 4478 പേരാണ് നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് വഴി യാത്ര തിരിച്ചിരുന്നത്. ഇതിൽ 10 പേർ പുണ്യഭൂമിയിൽ മരിച്ചു.

തിരിച്ചെത്തിയ എല്ലാ ഹാജിമാർക്കും അഞ്ച് ലിറ്റർ വീതം സംസം വെള്ളം വിമാനത്താവളത്തിൽ വിതരണം ചെയ്തു.