കൊച്ചി: വെണ്ണല എസ്.എൻ.ഡി.പിയോഗം വനിതാസംഘം 171-ാം നമ്പർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദൈവദശകത്തെക്കുറിച്ച് ആദ്ധ്യാത്മിക പ്രഭാഷക എസ്. തങ്കലക്ഷ്മി ക്ലാസെടുത്തു. വനിതാസംഘം പ്രസിഡന്റ് തിലോത്തമ വിശ്വനാഥൻ അദ്ധ്യക്ഷയായി. ശാഖാ സെക്രട്ടറി സി. ഷാനവാസ്, പ്രസിഡന്റ് എം.എം. സുരേന്ദ്രൻ, വനിതാസംഘം സെക്രട്ടറി സോണിയ രൂപേഷ് എന്നിവർ സംസാരിച്ചു.