ചേരാനല്ലൂർ: എസ്.എൻ.ഡി.പി യോഗം ഇടയക്കുന്നം ശാഖയുടെ കീഴിലെ മാട്ടുമ്മൽ മേഖല ഗുരുദർശന കുടുംബയൂണിറ്റ് യോഗം മാട്ടുമ്മൽ എം.വി. ലൈജുവിന്റെ വസതിയിൽ കുടുംബയൂണിറ്റ് രക്ഷാധികാരി എം.പി. രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യൂണിറ്റ് കൺവീനർ സുമി ജിജി, അംഗങ്ങളായ രാമചന്ദ്രൻ, അജിത ശൈലേശൻ, ഗ്രീഷ്മ അഭിജിത്ത്, ശില്പ അഖിൽ, ശാഖാ സെക്രട്ടറി ശ്രീ.എം.വി. രവി, പ്രസിഡന്റ് ലളിത പീതാംബരൻ, വൈസ് പ്രസിഡന്റ് ഐ. ശശിധരൻ, വനിതാസംഘം പ്രസിഡന്റ് ഷീല സുധാകരൻ എന്നിവർ പങ്കെടുത്തു.