ആലുവ: കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷൻ, എടത്തല അൽ അമീൻ കോളേജുമായി സഹകരിച്ച് സംഘടിപ്പിച്ച സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ തൃശൂർ ജില്ലാ ടീം ചാമ്പ്യൻമാരായി.
സമാപന സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഷാൻ മുഹമ്മദ് അദ്ധ്യക്ഷനായി. അൽ അമീൻ കോളേജ് മെഡിക്കൽ സയൻസ് മാനേജർ ഡോ. ഷഫീഖ് റഹ്മാൻ മുഖ്യാതിഥിയായി. ഫിസിക്കൽ എഡ്യുക്കേഷൻ മേധാവി ഡോ. ഡിനോ വർഗീസ്, അസിസ്റ്റന്റ് പ്രൊഫസർ പി.കെ. ഗ്രീഷ്മ, ജോൺസൺ ജോസഫ്, ഡോ. മെറ്റിൽഡ തോമസ്, മുഹമ്മദ് റഷീദ് എന്നിവർ സംസാരിച്ചു.