swiss-time-watch-expo

കൊച്ചി : ലോകോത്തര ബ്രാൻഡുകളുടെ വ്യത്യസ്ഥമായ ശേഖരങ്ങളുമായി കൊച്ചി ലുലു മാളിലെ സെൻട്രൽ ഏട്രിയത്തിലെ വാച്ച് എക്‌സ‌്പോ നടി നിഖില വിമൽ ഉദ്ഘാടനം ചെയ്തു. സ്വിസ്, റാഡോ, ഫ്രാങ്ക് മുള്ളർ, ലോംഗിൻസ്, ടിസോട്ട്, വിക്ടോറിനോക്‌സ്, മൊവാഡോ, കോൺകോർഡ്, സിറ്റിസൺ, ബോസ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ജെന്റ്‌സ്, വുമൺ വിഭാഗങ്ങളിൽ ആകർഷകമായ കളക്ഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ബ്രാൻഡഡ് വാച്ചുകൾക്ക് ഏറ്റവും മികച്ച ഓഫറുകളും തയാറാണ്.

ലുലു ഇന്ത്യ സി.ഒ.ഒ രജിത് രാധാകൃഷ്ണൻ, കൊമേഷ്യൽ മാനേജർ സാദിഖ് കാസിം, ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, സീനിയർ ഓപ്പറേഷൻസ് മാനേജർ സുകുമാരൻ തുടങ്ങിയവരും പങ്കെടുത്തു.