കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിൽ 1, 2, 3 വാർഡുകളിലായി പാരിസ്ഥിതിക പഠനങ്ങൾ നടത്താതെയും ജന ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാതെയും അധികാരികൾ പാറമടകൾക്ക് അനുമതി നൽകുന്നതിനെതിരെ മണത്തൂർ പ്രകൃതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ബഹുജന പ്രതിഷേധ റാലിയും യോഗവും സംഘടിപ്പിച്ചു. പഞ്ചായത്ത് കവലയിൽ നിന്ന് റാലി ആരംഭിച്ചു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ യോഗം നടത്തി. മണ്ണത്തൂർ പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് ജോയ് ഫീലിപ്പോസ് പടിഞ്ഞാറേടത്ത് അദ്ധ്യക്ഷനായി. അജി എബ്രാഹം മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. ജോൺ. വി. കുര്യാക്കോസ്, ജോൺസൺ ജോർജ്, അനിത ബേബി, നെവിൻ ജോർജ്, ആതിര സുമേഷ്, ബീന ഏലിയാസ്, സുമി ജോൺസൺ, എം.സി. അജി, ജോൺസൺ നെടുംതടത്തിൽ, ജോൺസൺ പനച്ചിതടത്തിൽ, ഷിബു വെട്ടിമൂട്, സജീവൻ മണ്ണത്തൂർ എന്നിവർ സംസാരിച്ചു.