തൃപ്പൂണിത്തുറ: ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസിൽ ചാന്ദ്രദിനം ആഘോഷിച്ചു. പ്രത്യേക അസംബ്ലിയിൽ പോസ്റ്റർ പ്രദർശനം, റോക്കറ്റ് മാതൃകകൾ, ബഹിരാകാശ സഞ്ചാരികളുടെ മാതൃകകൾ, ചാന്ദ്രദിന ക്വിസ്, ഡോക്യുമെന്ററി എന്നിവ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഒ.വി. സാജു ഉദ്ഘാടനം ചെയ്തു. പ്രഥമ അദ്ധ്യാപിക ദീപ എസ്. നാരായണൻ അദ്ധ്യക്ഷത വഹിച്ചു.