പറവൂർ: നിർമ്മാണത്തിലുള്ള ദേശീയപാത 66 ദുരിതപാതയാക്കരുത്, പെരുമ്പടന്നയെ മുഖ്യകവാടമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നാഷണൽ ജനതാദൾ പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിന് മുന്നിൽ ധർണ നടത്തി. എൻ.എം. പിയേഴ്സൺ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബേബിമോൻ അദ്ധ്യക്ഷനായി. സുഗതൻ മാല്യങ്കര, വി.എസ്. ബോബൻ, ഡെന്നി തോമസ്, കെ.കെ.അബ്ദുള്ള, റോഷൻ ചാക്കപ്പൻ , കൗൺസിലർ ജോബി പഞ്ഞിക്കാരൻ, കെ.കെ. ബഷീർ, മധു അയ്യമ്പിള്ളി, കെ.എം. രമീഷ് തുടങ്ങിയവർ സംസാരിച്ചു.