1

മട്ടാഞ്ചേരി: വി.പി.എസ് ലേക്‌ഷോറിന്റെ 'അമ്മയ്‌ക്കൊരു കരുതൽ' സംസ്ഥാനതല ആരോഗ്യ പദ്ധതിയുടെ ജില്ലാതല ക്യാമ്പ് മേയർ അഡ്വ.എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൂവപ്പാടം യോഗ്യ പൈ നാരായണ പൈ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാംപിൽ ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ്. കെ അബ്ദുള്ള അദ്ധ്യക്ഷനും കെ .ജെ മാക്സി എം.എൽ.എ മുഖ്യാതിഥിയുമായി. ടി. കെ അഷ്‌റഫ്, അഡ്വ. ആന്റണി കുരീത്തറ എന്നിവർ സംസാരിച്ചു.കൊച്ചിൻ പാലീയേറ്റീവ് കെയർ ടീമുമായി സഹകരിച്ച് നടത്തിയ ജില്ലാതല ക്യാംപിൽ 200 അമ്മമാരെ പരിശോധിച്ചു. തുടർ ചികിത്സ ആവശ്യമായ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ചികിത്സ ലേക്‌ഷോർ ആശുപത്രി ഏറ്റെടുത്തു.