coastel

കൊച്ചി: ഇന്ത്യ സീട്രേഡ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കോസ്റ്റൽ മൾട്ടിമോഡൽ ലോജിസ്റ്റിക് ഉച്ചകോടി ഓഗസ്റ്റ് 9ന് കൊച്ചിയിൽ നടക്കും. തീരദേശത്ത് ബഹുവിധ ചരക്കുനീക്ക സംവിധാനങ്ങൾ വികസിപ്പിക്കൽ ചർച്ച ചെയ്യും. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം അഡീഷണൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥൻ, ഗുജറാത്ത് മാരിടൈം ബോർഡ് വൈസ് ചെയർമാൻ രാജ് കുമാർ ബെനിവാൾ, പാരാദീപ് തുറമുഖ അതോറിറ്റി ഡെപ്യൂട്ടി ചെയർമാൻ നിലബര ദാസ് ഗുപ്ത, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ബി. കാശിവിശ്വനാഥൻ, ഗൂർകരൻ സിംഗ് ബെയിൻസ്, എൻ.എസ്. പിള്ള, കുമാർ ദാസ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.