കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ ലീഡർ ഇൻസൈറ്റ് പരിപാടിയിൽ രാജശ്രീ ഷുഗർസ് ആൻഡ് കെമിക്കൽ ലിമിറ്റഡ് ഡയറക്ടറും കോയമ്പത്തൂർ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റുമായ പി. വരദരാജൻ പ്രഭാഷണം നടത്തി. ലോകത്ത് പഞ്ചസാര ഉത്പാദിപ്പിക്കുന്നതിൽ രണ്ടും ഉപഭോഗത്തിൽ ഒന്നാംസ്ഥാനത്തുമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. പ്രതിശീർഷ ഉപഭോഗത്തിൽ ഇന്ത്യയല്ല ഒന്നാമത്. ഇന്ത്യക്കാർ അമിതമായി പഞ്ചസാര ഉപയോഗിക്കുന്നില്ലെന്നാണ് ഇതിനർത്ഥം. ഇന്ത്യക്കാരെ പ്രമേഹം ബാധിക്കുന്നത് പഞ്ചസാര ഉപയോഗത്തിലൂടെയല്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എം.എ പ്രസിഡന്റ് ബിബു പുന്നൂരാൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് അൽജിയേഴ്‌സ് ഖാലിദ്, സെക്രട്ടറി ഡോ. അനിൽ ജോസഫ് എന്നിവർ സംസാരിച്ചു.