കൊച്ചി: കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ 'സമാരംഭ് " അവതരിപ്പിച്ച് യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ. പദ്ധതിയുടെ ഭാഗമായി നടന്ന ഒ.ടി.എസ് ക്യാമ്പിന് യു.ബി.ഐ മംഗലാപുരം സോണൽ ഹെഡ് രേണു കെ. നായർ നേതൃത്വം നൽകി. വായ്പ തിരിച്ചടവുകൾ മുടങ്ങിയ നിരവധിപേർ ക്യാമ്പിൽ പങ്കെടുത്ത് കടങ്ങൾ തീർപ്പാക്കി. സെപ്തംബർ 30വരെ എൻ.പി.എ അക്കൗണ്ടുകൾ തീർപ്പാക്കാം. എറണാകുളം റീജിയണൽ ഹെഡ് ടി. ശ്യാംസുന്ദർ, എ.ജി.എം മനോജ് മാരാർ, ബാലസുബ്രഹ്മണ്യം എന്നിവർ പങ്കെടുത്തു.