sndp-paravur-

പറവൂർ: ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയനിലെ വരാപ്പുഴ, പുത്തൻവേലിക്കര, കരുമാല്ലൂർ മേഖലാ യോഗങ്ങൾ നടന്നു. വരാപ്പുഴ മേഖലായോഗം യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ഡി. ബാബു അദ്ധ്യക്ഷനായി. യൂണിയൻ കമ്മിറ്റി അംഗം ‌ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, സുനിൽദത്ത് എന്നിവർ സംസാരിച്ചു. മേഖലാ ചെയർപേഴ്സണായി സുജാത വരാപ്പുഴയെയും കൺവീനറായി ബെന്നി കൊങ്ങോർപ്പിള്ളിയെയും തിരഞ്ഞെടുത്തു.

കരുമാല്ലൂർ മേഖലായോഗം യോഗം ഡയറക്ടർ പി.എസ്. ജയരാജ് ഉദ്ഘാടനം ചെയ്തു. മേഖലാ ചെയർമാൻ പി.ആർ. മോഹനൻ അദ്ധ്യക്ഷനായി. യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ഡി. ബാബു, കണ്ണൻ കൂട്ടുകാട്, വി.പി. ഷാജി, ഷീല പ്രഭാകരൻ, അരൂഷ് എന്നിവർ സംസാരിച്ചു. മേഖലാ ചെയർമാനായി പി.ആർ. മോഹനനെയും കൺവീനറായി പി.എസ്. സനിലിനെയും തിരഞ്ഞെടുത്തു.

പുത്തൻവേലിക്കര മേഖലാ യോഗം യൂണിയൻ കമ്മിറ്റി അംഗം കെ.ബി. സുഭാഷ് ഉദ്ഘാടനം ചെയ്തു. മേഖലാ കൺവീനർ ടി.എം. ദിലീപ് അദ്ധ്യക്ഷനായി. എ.ആർ. ജയ്സിംഗ്, വി.സി. ശിങ്കാരൻ, സ്മിതാ ഗോപി, കെ.ആർ. പ്രേംജി എന്നിവർ സംസാരിച്ചു. മേഖലാ ചെയർമാനായി എ.ആർ. ജയ്സിംഗിനെയും കൺവീനറായി ടി.എസ്. ദിൻരാജനെയും തിരഞ്ഞെടുത്തു.