മുവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ ആംബുലൻസ് സേവനം നിർത്തലാക്കിയതിനെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച്. സിദ്ധിഖ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാലിഹ് മുഹമ്മദ് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഫ്സൽ വിളിക്കത്ത്, മുഹമ്മദ് സ്വാലിഹ്, ഫാസിൽ സൈനുദ്ധീൻ, ഷാൻ പ്ലാക്കുടി, കെ.കെ ഉമ്മർ, സജി പായിക്കാടൻ, എം.സി വിനയൻ, അരുൺ വർഗീസ്, മൻസൂർ ചേന്നര, അമൃദത്തൻ, അരുൺ മോഹൻ എന്നിവർ സംസാരിച്ചു. 2012ൽ അന്നത്തെ ഭരണസമിതിയുടെ കാലത്താണ് പഞ്ചായത്തിൽ ആംബുലൻസ് സേവനം നടപ്പിലാക്കിയത്. എത്രയും വേഗത്തിൽ ആംബുലൻസ് സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരക്കാർ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.