മൂവാറ്റുപുഴ: വൈസ് ഇന്റർനാഷണൽ മൂവാറ്റുപുഴ ടവേഴ്സ് ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സാമൂഹിക സേവന പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. പി. വിജയകുമാർ മെമ്മോറിയൽ ഹാളിൽ വച്ച് നടന്ന പരിപാടി മുൻ റീജണൽ ഡയറക്ടർ സുനിൽ ജോൺ ഉദ്ഘാടനം ചെയ്തു . കെ.എസ്. സുരേഷ് അദ്ധ്യക്ഷനായി. ഡിസ്റ്റിക് 6 ഡയറക്ടർ കെ.കെ .ഹരിഹരൻപിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. ജോർജ് വെട്ടിക്കുഴി (പ്രസിഡന്റ് ) കെ .ആർ. ആനന്ദ് (സെക്രട്ടറി ), ജെയിംസ് മാത്യു കീർത്തി (ട്രഷറർ), രഞ്ജു ബോബി നെല്ലിക്കൽ, സാറ മേരി ജോർജ്, എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതി അധികാരമേറ്റു.