കൊച്ചി: 70 വയസിന് മുകളിലുള്ളവർക്ക് ആയുഷ്മാൻ പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ സീനിയർ ജേണലിസ്റ്റ്സ് ഫോറം എറണാകുളം ജില്ലാ കമ്മിറ്റി യോഗം സ്വാഗതം ചെയ്തു.
ജില്ലാസമ്മേളനം സെപ്തംബർ ആദ്യവാരം നടത്താൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഇഗ്‌നേഷ്യസ് ഗൊൺസാൽവസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ. മാധവൻ, വൈസ് പ്രസിഡന്റ് കെ.ജി. മത്തായി, ജില്ലാ സെക്രട്ടറി പി.ഒ. തങ്കച്ചൻ, ടി.ആർ. രാമചന്ദ്രൻ, പി.എ. കുര്യാക്കോസ്, കെ.പി. തിരുമേനി, ആർ.എം. ദത്തൻ, കെ.വി. ഫിലിപ്പ് മാത്യു, കെ.ജി. ദിലീപ്കുമാർ, ടി.പി. ജെയിംസ്, ജോഷി ജോർജ്, സുനിൽ മനയിൽ, ബാബു വിപിൻചന്ദ്രൻ എന്നിവർ സംസാരിച്ചു.