പള്ളുരുത്തി: ലോക തൊഴിൽ നൈപുണ്യ വാരാഘോഷത്തോടനുബന്ധിച്ച് എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്കൂളിൽ പത്താംക്ലാസ് വിദ്യാർത്ഥികൾക്കായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് വിഭാഗം കരിയർ സെമിനാർ നടത്തി. ഓഫീസർ കെ.എസ്. സനോജ് ഉദ്ഘാടനം ചെയ്തു. പി.ജെ. ഷാജു ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് എസ്.ആർ. ശ്രീദേവി, ടി.വി. ഷാരിമോൾ, കെ. പി. പ്രിയ, എം.കെ. നിഷ എന്നിവർ സംസാരിച്ചു.