മൂവാറ്റുപുഴ: എസ്.എസ്.എഫ് പേഴക്കാപ്പിള്ളി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. പേഴക്കാപ്പിള്ളി കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമാപന സമ്മേളനം ഉബൈദുള്ള അസ്ഹരി ഉദ്ഘാടനം ചെയ്തു. മുൻ ഡിവിഷൻ സെക്രട്ടറി പി.എൻ. മിൻഹാസ് പ്രമേയം അവതരിപ്പിച്ചു. എസ്.വൈ.എസ് മൂവാറ്റുപുഴ സോൺ പ്രസിഡന്റ് പി.എം.ഷാജഹാൻ സഖാഫി സമ്മാനദാനം നടത്തി. എസ്.വൈ.എസ് യൂണിറ്റ് പ്രസിഡന്റ് ഷമീർ സഖാഫി, മുൻ സെക്ടർ സെക്രട്ടറി ഹാറൂൺ ഹബീബ്, സെക്രട്ടറിയേറ്റ് അംഗം ഫൈസൽ, സോൺ സെക്രട്ടറി വി.എസ്. അജ്മൽ സഖാഫി, സുഹൈൽ സെക്ടർ സെക്രട്ടറി അസ്ലം എന്നിവർ സംസാരിച്ചു.