മട്ടാഞ്ചേരി: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ച് അപകടം വരുത്തുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. കഴിഞ്ഞദിവസം ഫോർട്ട്കൊച്ചി മാന്ത്രയിൽ അമിതവേഗതയിൽ എത്തിയ ബസ് മറ്റൊരു ബസിലിടിച്ച് 13 പേർക്ക് പരിക്കേറ്റിരുന്നു. പൊലീസ് അപകടമുണ്ടാക്കിയ ബസിലെ ഡ്രൈവർ ആലുവ സ്വദേശി സജോ ജോസഫിനെ പ്രതിയാക്കി കേസെടുത്തിരുന്നു. മട്ടാഞ്ചേരി ജോയിന്റ് ആർ.ടി.ഒയുടെ നിർദ്ദേശപ്രകാരം എം.വി.ഐ ഷൈൻ. എസ് ദേവ് ഉടനെ അപകട സ്ഥലത്തെത്തി. മട്ടാഞ്ചേരി ജോയിന്റ് ആർ.ടി.ഒ ഡ്രൈവറുടെ ലൈസൻസ് 6 മാസത്തേയയ്ക്ക് സസ്പെൻഡ് ചെയ്യുകയും 7 ദിവസത്തെ നിർബന്ധിത ആശുപത്രി സേവനത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലേയ്ക്ക് റഫർ ചെയ്യുകയും ചെയ്തു.