കൊച്ചി: കേരള ഓർത്തോപീഡിക് അസോസിയേഷന്റെ (കെ.ഒ.എ) സംഘടിപ്പിച്ച 'ഓസ്റ്റിയോബ്ലാസ്റ്റ് 2024' കലോത്സവം സിനിമാതാരവും നർത്തകിയുമായ ഉത്തര ഉണ്ണി ഉദ്ഘാടനം ചെയ്തു. ഐ.എം.എയിൽ നടന്ന ചടങ്ങിൽ കെ.ഒ.എ പ്രസിഡന്റ് ഡോ. അനീൻ നമ്പിക്കുട്ടി, സെക്രട്ടറി ഡോ. ആന്റണി ജോസഫ് തോപ്പിൽ, സി.ഒ.എസ് പ്രസിഡന്റ് ഡോ. ജോൺ ടി. ജോൺ, സെക്രട്ടറി ഡോ. ജിസ് ജോസഫ് പനക്കൽ, ഭാരവാഹികളായ ഡോ. ജിജു എ. നുമാൻ, ഡോ. ജോയ്‌സ് വർഗീസ്, എം.ജെ., ഡോ. ഫാജിഷ് ഫറൂഖ് എന്നിവർ സംസാരിച്ചു. കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി ഓവറോൾ ചാമ്പ്യന്മാരായി. തൃശൂർ റണ്ണേഴ്‌സ് അപ്പ് നേടി. 160ലേറെ അസ്ഥിരോഗ വിദഗ്‌ദ്ധരും കുടുംബാംഗങ്ങളും പങ്കെടുത്തു.