പിറവം: പെരുവ റോട്ടറി ക്ലബ് ഭാരവാഹികളായി റോയി ചെമ്മനം (പ്രസിഡന്റ് ), അനീഷ്. വി. വരീക്കൽ (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ ബോർഡ് അംഗങ്ങൾ സ്ഥാനമേറ്റു. മുൻ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഇ.കെ. ലൂക്ക് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ഡോ. സജിപോത്തൻ തോമസ് മുഖ്യാതിഥി ആയി. റോട്ടറി അസിസ്റ്റന്റ് ഗവർണർ എസ്.ഡി. സുരേഷ് ബാബു പുതിയ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റ് ഡോ. ബിനു സി. നായർ അദ്ധ്യക്ഷനായി. മംഗോ മേഡോസ് ഉടമ തോമസ്, ജോസ്. പി. പീറ്റർ, ബേബി ചാലപ്പുറം, എം.കെ. ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.