കൊച്ചി: എസ്.എൻ.ഡി.പി യോഗം എരൂർ മാത്തൂർ ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷവും മഹാഘോഷയാത്രയും ആഗസ്റ്റ് 20ന് എസ്.എൻ.വി.എസ് യു.പി സ്കൂളിൽ നടക്കും. ചിങ്ങം ഒന്നിന് പതാകദിനം സംഘടിപ്പിക്കും. 20ന് രാവിലെ എട്ടിന് ശാഖാ പ്രസിഡന്റ് പി.ജി. വേണുഗോപാൽ പതാക ഉയർത്തും. ഒമ്പതിന് കലാമത്സരങ്ങൾ, 10ന് ജയന്തി സമ്മേളനം. തുടർന്ന് വിദ്യാഭ്യാസ അവാർഡ് വിതരണം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, ഓണപ്പുടവ, ഭക്ഷ്യക്കിറ്റ്, കലാമത്സര വിജയികൾക്കുള്ള സമ്മാനവിതരണം എന്നിവ നടക്കും. വൈകിട്ട് നടക്കുന്ന ഘോഷയാത്ര എസ്.എൻ ജംഗ്ഷനിൽ നിന്നാരംഭിച്ച് ബോയ്സ് ഹൈസ്കൂളിൽ സമാപിക്കും.