ആലുവ: എടത്തല എം.ഇ.എസ് എം.കെ. മക്കാർപിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് കമ്പ്യൂട്ടർ സയൻസ് വകുപ്പ് സമർപ്പിച്ച എ.ടി.എ.എൽ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യുക്കേഷൻ ഗ്രാൻഡോടെ അംഗീകാരം. കോ-ഓർഡിനേറ്റർ പ്രിൻസിപ്പൽ ഡോ. ആർ. മുരുകന്റെ നേതൃത്വത്തിൽ ആറ് ദിവസത്തെ എഫ്.ഡി.പി കോളേജിൽ നടത്തും. മൂഡിൽ-ലേർണിംഗ് മാനേജ്മെന്റ് സിസ്റ്റം, ഡാറ്റാ അനലറ്റിക്സ്, ഡാറ്റാ സയൻസ് എന്നിവയുൾപ്പെടെ കമ്പ്യൂട്ടർ സയൻസിലെ ഫാക്കൽറ്റി അംഗങ്ങളുടെ കഴിവുകളും അറിവും വർദ്ധിപ്പിക്കാൻ പ്രോഗ്രാം ലക്ഷ്യമിടുന്നു, എ.ഐ.സി.ടി.ഇയുടെ അംഗീകാരത്തോടെ ബി.സി.എ പ്രോഗ്രാമുകൾ നടത്തുന്ന കോളേജുകളിൽ ഈ വർഷം ഗ്രാൻഡ് ലഭിക്കുന്ന കേരളത്തിൽ നിന്നുള്ള ഏക കോളേജാണിത്.