ആലുവ: തകർന്ന് കിടക്കുന്ന പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡിലെ തോട്ടുമുഖം മുതൽ ചാലക്കൽ വരെ ഭാഗം അടിയന്തിരമായി പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് കാര്യാലയത്തിന് മുമ്പിൽ മുസ്ലിംലീഗ് നടത്തിയ പ്രതിഷേധ സംഗമം ജില്ല ജനറൽ സെക്രട്ടറി വി.ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ പ്രസിഡന്റ് മുജീബ് കൂട്ടമശേരി അദ്ധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ.എ. ലത്തീഫ്, ജനറൽ സെക്രട്ടറി പി.കെ.എ. ജബ്ബാർ, ട്രഷറർ പി.എ. മെഹ്ബൂബ്, വി.എം. നാസർ, സാഹിദാ അബ്ദുൽ സലാം എന്നിവർ പ്രസംഗിച്ചു.