congress-puthanvelikkara-

പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിന്റെ വികസനമുരടിപ്പിലും വിവിധ പെൻഷൻ വിതരണം നടത്താത്തതിലും പ്രതിഷേധിച്ച് പുത്തൻവേലിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ. ഉല്ലാസ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. ജയൻ, ബ്ളോക്ക് പ്രസിഡന്റ് ഫ്രാൻസിസ് വലിയപറമ്പിൽ, ഡേവീസ് പനക്കൽ, രഞ്ജിത്ത് മാത്യു, സി.ബി. സന്തോഷ്, സി.ഡി. അനിൽ, സുനിൽ കുന്നത്തൂർ, എം.എസ്. രാജൻ തുടങ്ങിയവർ സംസാരിച്ചു.