y
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ എറണാകുളം മേഖലാ ഓഫീസ് തൃപ്പൂണിത്തുറ മേക്കര ഗവ. കോളേജിൽ കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ശ്രീനാരായണ ഗുരുദേവൻ നവോത്ഥാന രംഗത്ത് നൽകിയ സംഭാവനകൾ വിദ്യാഭ്യാസ പരിഷ്കരണത്തിനും പ്രചോദനമേകിയെന്ന് കെ. ബാബു എം.എൽ.എ പറഞ്ഞു. ഗുരുദേവന്റെ നാമധേയത്തിൽ ആരംഭിച്ച ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയെ വൈകാരികമായി ജനങ്ങൾ ഏറ്റെടുത്തു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ എല്ലാ ദൂഷ്യവശങ്ങളും ഒഴിവാക്കിയുള്ള വിദൂര വിദ്യാഭ്യാസം സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും പ്രായംചെന്നവർക്കും ആശ്വാസം പകരുന്നതാണെന്നും എം.എൽ.എ പറഞ്ഞു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി എറണാകുളം മേഖലാ ഓഫീസ് തൃപ്പൂണിത്തുറ മേക്കര ഗവ. കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ.

എസ്.ജി.ഒ.യു വൈസ് ചാൻസലർ പ്രൊഫ. വി.പി. ജഗതിരാജ് അദ്ധ്യക്ഷനായി. മുനിസിപ്പൽ ചെയർപേഴ്‌സൺ രമ സന്തോഷ് പഠന സാമഗ്രികളുടെ വിതരണോത്ഘാടനം നിർവ്വഹിച്ചു. എസ്.ജി.ഒ.യു പ്രോ വൈസ് ചാൻസലർ പ്രൊഫ. എസ്.വി. സുധീർ ഉപഹാര സമർപ്പണം നടത്തി. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. എം. ജയപ്രകാശ്, ഡോ. കെ. ശ്രീവത്സൻ, ഡോ. എ. പസലിത്തിൽ, പ്രൊഫ. ടി. എം. വിജയൻ, എ. നിസാമുദീൻ, ഡോ. സി. ഉദയകുല, ഡോ. റെനി സെബാസ്റ്റ്യൻ, തൃപ്പൂണിത്തുറ ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. പ്രിയ പി. മേനോൻ, റീജിയണൽ സെന്റർ ഡയറക്ടർ ടോജോമോൻ മാത്യു, എറണാകുളം മഹാരാജാസ് കോളേജ് കോ ഓർഡിനേറ്റർ ഡോ. പി.എം. സ്മ‌ിത എന്നിവർ സംസാരിച്ചു. സിൻഡിക്കേറ്റ് അംഗം അഡ്വ. ബിജു കെ. മാത്യു സ്വാഗതവും എസ്.ജി.ഒ.യു രജിസ്ട്രാർ ഡോ. ഡിംപി വി. ദിവാകരൻ നന്ദിയും പറഞ്ഞു.