കൊച്ചി: വിദ്യാർത്ഥികളെ തൊഴിൽക്ഷമത വർദ്ധിപ്പിച്ച് ഐ.ടി ജോലികൾക്ക് പ്രാപ്തരാക്കുന്ന പരിശീലനം നൽകാൻ തൃക്കാക്കര ഭാരത് മാതാ കോളേജും ടെക്‌നോവാലി സോഫ്‌റ്റ്‌വെയറും ധാരണാപത്രം ഒപ്പുവച്ചു.

200 വിദ്യാർത്ഥികൾക്ക് അഞ്ചുദിവസത്തെ വിവിധ പരിശീലനപരിപാടികൾ സംഘടിപ്പിക്കും. സർട്ടിഫിക്കറ്റും സൗജന്യ കരിയർ കൗൺസിലിംഗു നൽകും. കോളേജ് അക്കാഡമിക് ഡയറക്ടർ ഡോ. ജോൺസൻ കെ.എം, പ്രിൻസിപ്പൽ ഡോ. ലിസി കാച്ചപ്പിള്ളി, വൈസ് പ്രിൻസിപ്പൽ ബിനിറാണി റോസ്, എച്ച്.ഒ.ഡി തോമസ് മാത്യു, അസിസ്റ്റന്റ് പ്രൊഫസർമാരായ ആശ ജോൺ, ഡോ. രതീഷ് കെ.ആർ, ടെക്‌നോവാലി ഡയറക്ടർ ബീന റൊസാരിയോ എന്നിവർ പങ്കെടുത്തു.