കൊച്ചി: എസ്.ആർ.എം റോഡ് റസിഡന്റ്സ് അസോസിയേഷനുകളുടെ ഐക്യവേദി കുടുംബസംഗമവും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ വിജയിച്ചവർക്കുള്ള അവാർഡ് ദാനവും നടത്തി. ഹൈബി ഈഡൻ എം.പിക്ക് സ്വീകരണവും നൽകി. ഐക്യവേദി പ്രസിഡന്റ് എ. പൗലോസ് അദ്ധ്യക്ഷത വഹിച്ചു.
കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ്, കൗൺസിലർമാരായ കാജൽ സലീം, രജനി മണി. മിനി വിവേര, ഐക്യവേദി സെക്രട്ടറി ടി.കെ. മൂസ, ഷംസീർ ദരാർ എന്നിവർ സംസാരിച്ചു.