പെരുമ്പാവൂർ: ഗുരുപൂർണിമ ആഘോഷങ്ങളുടെ ഭാഗമായി കാലടി അദ്വൈതാശ്രമം മഠാധിപതി വിദ്യാനന്ദ സ്വാമികളെ ഉപനിഷത് പഠന കേന്ദ്രം കൺവീനർ എം.വി സുനിലും ബാലവേദി അംഗങ്ങളും സന്നിധിയിലെത്തി പൂവും പുസ്തകവും ഗുരുദക്ഷിണ സമർപ്പിച്ച് ആദരിച്ചു. എസ്.എൻ.ഡി.പി ഹാളിൽ നടന്ന വിജ്ഞാന സദസിൽ രാമായണാചാര്യ കെ.ശാന്ത ഗുരു പൂർണിമ പുരസ്കാരവും കുട്ടികൾക്ക് ഗ്രന്ഥശേഖരവും സമ്മാനിച്ചു. എസ്.എൻ.ഡി.പി. ശാഖാ സെക്രട്ടറി ജയൻ മടത്തേത്തു കുടി, കാലടി എസ്. മുരളീധരൻ, പുൽപ്പള്ളി സോമനാഥൻ എന്നിവർ നേതൃത്വം നൽകി.