കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മ ദിനത്തിന്റെ ഭാഗമായി കെ.പി.എസ്.ടി.എ എറണാകുളം ജില്ലാ കമ്മിറ്റിയുടെ കാരുണ്യ പദ്ധതി ജില്ലാതല ഉദ്ഘാടനം നടന്നു. എറണാകുളം കച്ചേരിപ്പടി സെന്റ്. തെരേസ മേഴ്‌സി ഹോമിലെ അന്തേവാസികൾക്ക് ധനസഹായം നൽകി ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു. സാദത്ത്, ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ ഷൈനി ബെന്നി, ഷക്കീല ബീവി, ലയൺസ് ക്ലബ് കൊച്ചി മറൈനസ് പ്രസിഡന്റ് ക്യാപ്ടൻ ബെന്നി കൊല്ലശാണി, സെക്രട്ടറി സർദാർ കണ്ടത്തിൽ എന്നിവർ സംസാരിച്ചു.