sndp-school

ആലുവ: ആലുവ എസ്.എൻ.ഡി.പി സ്‌കൂളിൽ സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച ചാന്ദ്ര ദിനാചരണം ഹെഡ്മിസ്ട്രസ് എം.പി. നടാഷ ഉദ്ഘാടനം ചെയ്തു. റോക്കറ്റുകളുടെ വ്യത്യസ്ത മാതൃകകൾ നിർമിച്ചും പോസ്റ്ററുകൾ നിർമ്മിച്ചും പരിപാടി ആകർഷകമാക്കി. പ്രസംഗം, ക്വിസ് മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചു. അദ്ധ്യാപകരായ ബിന്ദുമോൾ, യമുന, ഷാജി എന്നിവർ നേതൃത്വം നൽകി.

എടയപ്പുറം കെ.എം.സി.സി ഹൈസ്‌കൂളിലും വിവിധ പരിപാടികളോടെ ചാന്ദ്ര ദിനം ആചരിച്ചു. സയൻസ് ക്ലബ് അംഗങ്ങളുടെ ചാർട്ട് പ്രദർശനവും വിവരണവും ഉണ്ടായി. സ്‌കൂൾ ഹെഡ്മാസ്റ്റർ പി.എം. മനോഷ്, എം.എ. വിനീത, ലസീന, റിനു, ആസിയ, നബീല എന്നിവർ നേതൃത്വം നൽകി.