sndp

പെരുമ്പാവൂർ: എസ്. എൻ.ഡി.പി യോഗം അറയ്ക്കപ്പടി ശാഖയുടെ വാർഷിക പൊതുയോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ജയൻ പാറപ്പുറത്തിന്റെ അദ്ധ്യക്ഷതയിൽ നടന്നു. കുന്നത്തുനാട് യൂണിയൻ മുൻ വൈസ് പ്രസിഡന്റ് കെ.എൻ. സുകുമാരൻ,​ ശാഖാപ്രസിഡന്റ് എൻ. വിശ്വംഭരൻ,​ കെ. ബി. അനിൽകുമാർ, കെ.കെ.അനിൽ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.ബി. അനിൽകുമാർ (പ്രസിഡന്റ്), കെ.എൻ. ഷാജി (വൈസ് പ്രസിഡന്റ്), കെ.കെ അനീഷ് (സെക്രട്ടറി), എൻ. വിശ്വംഭരൻ (യൂണിയൻ കമ്മറ്റി അംഗം), കെ.കെ. അനിൽ, പി.എൻ. ചന്ദ്രൻ, കെ. ടി. ബിനോയ്, ഇ.കെ. വിജയൻ, ആശാ സജി, കെ. ആർ. ഷിബു, വി.ബി. സുനിൽകുമാർ (കമ്മിറ്റി അംഗങ്ങൾ),
എം.എം. സജീവ്, ഒ.ഇ.ഷാജി, ഷീബ സന്തോഷ് (ശാഖാ പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.