പള്ളുരുത്തി: രാഷ്ട്രീയപാർട്ടിയുടെ നിയന്ത്രണത്തിലുള്ള കർഷകസംഘത്തിന്റെ പേരിൽ പള്ളുരുത്തി കോതകുളങ്ങര ശാസ്താക്ഷേത്രഭൂമി കൈയേറികൃഷി നടത്താനുള്ള നീക്കത്തിൽനിന്ന് രാഷ്ട്രീയപാർട്ടി പിന്മാറി. ക്ഷേത്രത്തോട് ചേർന്നുകിടക്കുന്ന ഭൂമിയിൽ കഴിഞ്ഞദിവസം ജെ. സി. ബി ഉപയോഗിച്ച് വാനം വെട്ടി കൃഷിക്കായി ഒരുക്കിയിരുന്നു. തുടർന്നാണ് ഭക്തജനങ്ങൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പിന്തുണയുമായി ഹിന്ദു ഐക്യവേദി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അപകടം മണത്ത രാഷ്ട്രീയ പാർട്ടി കൃഷിയിൽനിന്ന് പിന്മാറുകയായിരുന്നു.
ക്ഷേത്ര ഉപദേശക സമിതിയുമായി ആലോചിക്കാതെയാണ് ദേവസ്വം ബോർഡ് അധികൃതർ രാഷ്ട്രീയപാർട്ടിക്ക് കൃഷി നടത്താൻ ക്ഷേത്രഭൂമി അനുവദിച്ചത്. ഇന്നലെ രാവിലെ ജെ.സി.ബിയുടെ സഹായത്തോടെതന്നെ കിളച്ചു മറിച്ചഭൂമി പൂർവസ്ഥിതിയിലാക്കുകയായിരുന്നു.