പെരുമ്പാവൂർ: സർവ്വമത സമ്മേളന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തോട്ടുവ മംഗളഭാരതി ആശ്രമത്തിൽ ക്രൈസ്തവ ദർശനം പഠന ക്ലാസ് നടത്തി. രാവിലെ ഹോമം, ഉപനിഷദ് പാരായണം എന്നിവക്ക് ശേഷം സ്വാമി രാജൻ പ്രവചനം നടത്തി. തുടർന്ന് സ്വാമിനി ജ്യോതിർമയി ഭാരതിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ക്രൈസ്തവ ദർശനത്തെക്കുറിച്ച് കെ.സി.ബി.സി മീഡിയാ കമ്മീഷൻ സെക്രട്ടറി ഫാ.ഡോ. എബ്രഹാം ഇരിമ്പിനിക്കൽ പഠനക്ലാസ് നയിച്ചു. സ്വാമിനി ത്യാഗീശ്വരി അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം.എസ് സുരേഷ്, ജില്ലാ കാര്യദർശി സി.എസ് പ്രതീഷ്, ഡോ. സുമ ജയചന്ദ്രൻ, കെ.പി. ലീലാമണി, സുകുമാർ അരീക്കുഴ, ഷാജി പഴയിടം,പ്രദീപ് മറ്റൂർ എന്നിവർ സംസാരിച്ചു.