aster

കൊച്ചി: ആസ്റ്റർ ലാബ്‌സിന്റെ 200-ാമത്തെ ശാഖ കളമശേരിയിൽ പ്രവർത്തനം ആരംഭിച്ചു. 12 ജില്ലകളിലും സാന്നിദ്ധ്യമുള്ള ആസ്റ്റർലാബ്‌സ് പ്രതിമാസം ശരാശരി 1,08,000 ഉപഭോക്താക്കൾക്കാണ് സേവനങ്ങൾ നൽകുന്നത്. ആസ്റ്റർ മെഡ്സിറ്റി നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.വി. നാരായണൻ ഉണ്ണി പുതിയ ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആസ്റ്റർ മെഡ്സിറ്റി ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ഷേർളി മാത്തൻ മുഖ്യാതിഥിയായി. ആസ്റ്റർ ലാബ്‌സ് കേരളസി.ഇ.ഒ ഡോ. സൂരജ് സംബന്ധിച്ചു. തിങ്കൾ മുതൽ ശനി വരെ രാവിലെ 6.30 മുതൽ വൈകിട്ട് ആറ് വരെയും ഞായറാഴ്ചകളിൽ രാവിലെ 6.30 മുതൽ 12 വരെയുമാണ് പ്രവർത്തിക്കുക.