കൊച്ചി; കേന്ദ്ര സർക്കാരിന് അടിയന്തരാവസ്ഥയെ വിമർശിക്കാൻ അവകാശമില്ലെന്ന് അഡ്വ. കാളീശ്വരം രാജ് പറഞ്ഞു. എറണാകുളത്ത് അച്യുത മേനോൻ ഹാളിൽ നടന്ന ഡോ.ടി.കെ. രാമചന്ദ്രൻ അനുസ്മരണ പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അനുസ്മരണ സമിതി പ്രസിഡന്റ് ചാൾസ് ജോർജ് അദ്ധ്യക്ഷനായി. മാദ്ധ്യമപ്രവർത്തകൻ എൻ. മാധവൻകുട്ടി, എം.എൽ.പി.ഐ (റെഡ് ഫ്‌ളാഗ്) സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ, പി.എസ്. രാജഗോപാലൻ എന്നിവർ സംസാരിച്ചു.