വൈപ്പിൻ: സി.പി.ഐ ചെറായി ലോക്കൽ കമ്മിറ്റിഅംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റിഅംഗവും വൈപ്പിൻ മണ്ഡലം സെക്രട്ടറിയുമായ പി. എസ്. സുനിൽകുമാറിനെ ചെറായിയിൽവച്ച് ആക്രമിച്ചു. സംഭവത്തിനുപിന്നിൽ സി. പി. എം.കാരാണെന്ന്സി.പി.ഐ നേതൃത്വം ആരോപിച്ചു. ഞായറാഴ്ച രാത്രി പത്തരയോടെ വീട്ടിലേക്ക് പോകുന്ന വഴിയിൽവച്ചായിരുന്നു ആക്രമണം. പരിക്കേറ്റ സുനിൽകുമാർ കുഴുപ്പിള്ളി മെഡിക്കൽട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് സി.പി.ഐ വൈപ്പിൻ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറായി ദേവസ്വംനടയിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം അസി. സെക്രട്ടറി അഡ്വ. എൻ. കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. വൈപ്പിൻ മണ്ഡലം സെക്രട്ടറി കെ. എൽ. ദിലീപ്കുമാർ, നേതാക്കളായ എം.ബി. അയൂബ്, പി.എസ്. ഷാജി, പി.ജെ. കുശൻ, ടി.എ. ആന്റണി, എം.ആർ. സുധീഷ് തുടങ്ങിയവർ സംസാരിച്ചു.