മൂവാറ്റുപുഴ: മുളവൂർ എം. എസ് .എം സ്കൂളിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്ര മനുഷ്യരുമായി അഭിമുഖം, ക്വിസ്, ചുമർ പത്രിക നിർമ്മാണം തുടങ്ങിയ വിവിധ പരിപാടികൾ നടത്തി. കുട്ടികൾ നിർമ്മിച്ച റോക്കറ്റുകളുടെയും പോസ്റ്ററുകളുടെയും പ്രദർശനവും നടന്നു. 'ഹായ്....അമ്പിളിമാമൻ" എന്ന പേരിൽ കുട്ടികൾക്കായി സംഘടിപ്പിച്ച പഠന ക്ലാസിന് മൂവാറ്റുപുഴ ടി.ടി.ഐ മുൻ അദ്ധ്യാപക
ൻ ഷാജി നേതൃത്വം നൽകി. ചാന്ദ്രദിനാചരണ പരിപാടികളുടെ ഉദ്ഘാടനം എം.എസ്.എം ട്രസ്റ്റ് ജനറൽ സെക്രട്ടറി എം.എം അലി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ഇ .എം സൽമത്ത്, കൺവീനർ രമ്യ കെ.ആർ, ഷെജില കെ.എസ്, ഷഹനാസ് വി.എം, ജാബി കാസിം തുടങ്ങിയവർ സംസാരിച്ചു.