sivanadha-menon

പറവൂർ: ചെമ്പകശേരി ആനന്ദഭവനിൽ സി.ജി. ശിവാനന്ദമേനോൻ എന്ന സിംപ്ളക്സ് ശിവൻ (90) നിര്യാതനായി. കേരള ശാന്തിസമിതി സംസ്ഥാന എക്സിക്യുട്ടീവ് അംഗം, ഇസ്കസ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം, കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ ഒഫ് കേരളയുടെയും ഉപഭോക്തൃ സമിതിയുടെയും കൺവീനർ, ടെലിഫോൺ കൺസ്യൂമർഫോറം ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ആനന്ദം എസ്. മേനോൻ. മക്കൾ: മായ, എം.എസ്. താരകേശ്വരൻ, എസ്. രാജേന്ദ്രൻ, എസ്. രാമചന്ദ്രൻ, ശ്രീകല (പ്ലാനിംഗ് ബോർഡ്, കളക്ടറേറ്റ്). മരുമക്കൾ: മധുസൂദനൻ, സുധീർരാജ്.

1948ൽ പാലിയം സമരസേനാനിയായ എ.എ. ജലീലുമായി ചേർന്ന് സീസൺ ബുക്ക് സ്റ്റാൾ തുടങ്ങി. പറവൂർ മുനിസിപ്പൽ കവലയ്ക്ക് സമീപം സിംപ്ളക്സ് എന്ന ഇലക്ട്രിക്കൽ ഉത്പന്നങ്ങൾ വിൽക്കുന്ന കടതുടങ്ങിയതോടെ അദ്ദേഹത്തെ സിംപ്ളക്സ് ശിവനെന്നാണ് അറിയപ്പെട്ടിരുന്നത്. 1957-58 കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ജില്ലാ കമ്മിറ്റി അംഗമായി. ചെത്തുതൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി നിയമാവലി തയ്യാറാക്കിയവരിൽ പ്രധാനിയാണ്. 1964ലെ പിളർപ്പിനുശേഷം സി.പി.ഐ യിൽ ചേർന്നു. സി.പി.ഐയിൽനിന്ന് അകന്നശേഷം ആർ.എസ്.പിയുടെ തൊഴിലാളി വിഭാഗമായ യു.ടി.യു.സി നേതാവായും പ്രവർത്തിച്ചു. യു.ടി.യു.സിയുടെ നേതൃത്വത്തിലുണ്ടായിരുന്ന തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയന്റെ സംസ്ഥാന സെക്രട്ടറിയായി. അടിയന്തരാവസ്ഥക്കാലത്ത് വീണ്ടും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തിരിച്ചെത്തി.