aiyf

മൂവാറ്റുപുഴ: എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം ശില്പശാല എ. ഐ. വൈ. എഫ് ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. അജിത് എൽ. എ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി കെ. ബി നിസാർ പ്രവർത്തന രേഖ അവതരിപ്പിച്ചു. എ.ഐ.എസ്.എഫ്. ജില്ലാ സെക്രട്ടറി ഗോവിന്ദ് എസ്, എ.ഐ.വൈ. എഫ് മണ്ഡലം വൈസ് പ്രസിഡന്റ്‌ അൻഷാജ് തേനാലി, എ. ഐ. എസ്. എഫ് മണ്ഡലം സെക്രട്ടറി സക്‌ലൈൻ മജീദ്, അബിൽ മാത്യു , സൈജൽ പാലിയത്ത്, ജിനേഷ്, ബിബിൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സൈജൽ പാലിയത്ത് (പ്രസിഡന്റ്) ,ഫൗസിയ അലി, അബിൽ മാത്യു ( വൈസ് പ്രസിഡന്റുമാർ),​ സെക്രട്ടറി അഡ്വ .അജിത് എൽ. എ, അൻഷാജ് തേനാലി, ജിനേഷ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.