ആലുവ: ആലുവ മെട്രോസ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന 7 ഏലി കഫെ ഹോട്ടൽ വീണ്ടും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയെത്തുടർന്ന് പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ ലൈസൻസും ജീവനക്കാർക്ക് ഹെൽത്ത് കാർഡും ഇല്ലാത്തതും മോശം സാഹചര്യത്തിൽ ഭക്ഷണം പാകംചെയ്ത് നൽകിയതിനും കർശന നിർദ്ദേശം നൽകി 19ന് നടത്തിയ പരിശോധനയിൽ ഹോട്ടൽ പൂട്ടിച്ചിരുന്നു. പോരായ്മകൾ പരിഹരിച്ച് അസിസ്റ്റൻറ് കമ്മീഷണറുടെ അനുവാദത്തോടെ മാത്രമേ തുറന്നു പ്രവർത്തിക്കാൻ പാടുള്ളൂ എന്ന നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ നിർദ്ദേശിച്ച പിഴവുകൾ പരിഹരിക്കാതെ ഹോട്ടൽ വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഇന്നലെ ഉച്ചയ്ക്ക് വീണ്ടും ഹോട്ടൽ അടപ്പിച്ചത്.